പാനൂർ : (www.panoornews.in)പാനൂർ താലൂക്ക് ആശുപതിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന്
പാനൂർ താലൂക്ക് ആശൂപത്രിയിൽ


ആവശ്യമായ സ്റ്റാഫിനെ നിയമിക്കുക,
സ്പെഷലിസ്റ്റ് ഡോക്ടർമാരെ
നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ
10 മണിക്ക് ആശുപത്രിയിലേക്ക് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തും. പാനൂർ നഴ്സിംഗ് ഹോം പരിസരത്തുനിന്നും പ്രകടനമായെത്തിയാണ് പ്രതിഷേധം. പാനൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്.
ബിജെപി കണ്ണൂർസൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യും.
BJP's protest march to Panur Taluk Hospital today; traffic may be disrupted
